Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajesh Kesav

രാ​ജേ​ഷ് ഇ​പ്പോ​ഴും കി​ട​പ്പി​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ ദി​വ​സം വെ​ന്‍റി​ലേ​റ്റ​റി​ൽ: സു​ഹൃ​ത്ത് പറയുന്നു

ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​വ​താ​ര​ക​ന്‍ രാ​ജേ​ഷ് കേ​ശ​വി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി പ​ങ്കു​വ​ച്ച് സു​ഹൃ​ത്ത് പ്ര​താ​പ് ജ​യ​ല​ക്ഷ്മി.

രാ​ജേ​ഷ് പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി തി​രി​ച്ചെ​ത്തു​ന്ന അ​ന്നാ​ണ് ത​ങ്ങ​ളു​ടെ ഓ​ണ​മെ​ന്നാ​ണ് പ്ര​താ​പ് കു​റി​ച്ച​ത്.

പ്ര​താ​പ് പ​ങ്കു​വ​ച്ച കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

‘രാ​ജേ​ഷി​ന്‍റെ ഓ​ണം. രാ​ജേ​ഷ് കി​ട​പ്പി​ലാ​യി​ട്ടു ഒ​രു വ​ർ​ഷ​മാ​യി അ​ല്ലേ എ​ന്ന് ചോ​ദി​ച്ച​ത് വേ​ഫ​യ​ർ ഫി​ലിം​സി​ലെ സം​ഗീ​ത് ആ​ണ്. ‘ലോ​ക’ സി​നി​മ​യു​ടെ റി​ലീ​സി​നു അ​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​ക്കി​ട​യി​ലാ​ണ​ല്ലോ രാ​ജേ​ഷ് വീ​ണു​പോ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റ് 24 രാ​ത്രി, അ​ത് ഞ​ങ്ങ​ൾ എ​ങ്ങി​നെ മ​റ​ക്കാ​നാ​ണ്..

രാ​ജേ​ഷ് ഇ​പ്പോ​ഴും കി​ട​പ്പി​ലാ​ണ്. പ​ക്ഷേ അ​വ​ൻ എ​ല്ലാം അ​റി​യു​ന്നു​ണ്ട്. ആ ​മു​ഖ​ത്ത് അ​ത് വാ​യി​ച്ചെ​ടു​ക്കാ​ൻ ഞ​ങ്ങ​ൾ​ക്കും ക​ഴി​യു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ മ​റു​പ​ടി പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും ഞ​ങ്ങ​ൾ എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും അ​വ​നോ​ടു പ​റ​യും. കൂ​ട്ടു​കാ​രു​ടെ കാ​ര്യ​ങ്ങ​ൾ, സി​നി​മാ വി​ശേ​ഷ​ങ്ങ​ൾ, അ​വ​ന്‍റെ കാ​ര്യ​ങ്ങ​ൾ തി​ര​ക്കി വി​ളി​ക്കു​ന്ന​വ​രു​ടെ പേ​രു​ക​ൾ, മെ​സ​ജു​ക​ൾ എ​ല്ലാം.. എ​ല്ലാം.. ചി​ല​പ്പോ​ൾ ക​ണ്ണ് തു​റ​ന്നു പി​ടി​ച്ചു ശ്ര​ദ്ധ​യോ​ടെ കേ​ൾ​ക്കും, ചി​ല​പ്പോ​ൾ പാ​തി മി​ഴി​യി​ൽ എ​ല്ലാം അ​വ​സാ​നി​പ്പി​ക്കും.

ന​ല്ല മൂ​ഡാ​ണെ​ങ്കി​ൽ കൈ ​പി​ടി​ക്കു​മ്പോ​ൾ ന​മ്മു​ടെ കൈ ​അ​വ​ൻ മു​റു​കെ പി​ടി​ക്കും, ചെ​റു​താ​യി ചി​രി​ക്കാ​നും ചു​ണ്ട​ന​ക്കാ​നും ശ്ര​മി​ക്കും.

ഇ​പ്പോ​ഴും തെ​റാ​പ്പി​ക​ൾ എ​ല്ലാം മു​ട​ങ്ങാ​തെ ന​ട​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ണ​ത്തി​ന് ലേ​ക്ഷോ​ർ ഹോ​സ്പി​റ്റ​ലി​ൽ രാ​ജേ​ഷി​നു കൂ​ട്ടാ​യി ഇ​രി​ക്കു​ക ആ​യി​രു​ന്നു ഞ​ങ്ങ​ൾ പ​ല​രും. ഇ​ത്ത​വ​ണ​യും ഓ​ണ​ത്തി​ന് അ​വ​ന്‍റെ കൂ​ടെ കു​റ​ച്ചു സ​മ​യം ഇ​രി​ക്കാ​ൻ ഹ​രി​ച്ചേ​ട്ട​ൻ കു​ടും​ബ​ത്തോ​ടോ​പ്പം വ​ന്നി​രു​ന്നു. കോ​ള​ജി​ൽ ഞ​ങ്ങ​ളു​ടെ ജൂ​നി​യ​റാ​യി​രു​ന്ന ഡോ. ​ഷീ​ന​യും ഉ​ണ്ടാ​യി​രു​ന്നു. സൗ​ദി​യി​ൽ നി​ന്നും നി​ഹാ​ദും ആ​ല​പ്പു​ഴ​യി​ൽ നി​ന്നും രാ​ജീ​വേ​ട്ട​നും കാ​ന​ഡ​യി​ൽ നി​ന്നും ബി​ജു​വും വി​ളി​ച്ചു.

തി​രു​വോ​ണ ദി​വ​സം സി​ന്ധു ഒ​രു നീ​ള​ൻ കു​പ്പാ​യം ത​യ്‌​പ്പി​ച്ചു രാ​ജേ​ഷി​നെ അ​ണി​യി​ച്ചു. ന​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ൽ ചെ​യ​റി​ൽ ഇ​രു​ത്തി, രൂ​പേ​ഷ് ഇ​ച്ചി​രി പാ​യ​സം രാ​ജേ​ഷി​ന്‍റെ ചു​ണ്ടി​ൽ ചെ​റു​താ​യി ന​ന​ച്ചു കൊ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ ദി​വ​സം വെ​ന്‍റി​ലേ​റ്റ​റി​ൽ ആ​യി​രു​ന്ന​വ​ൻ ഇ​ത്ത​വ​ണ വീ​ട്ടി​ലെ​ങ്കി​ലും ഉ​ണ്ട​ല്ലോ എ​ന്നൊ​രു സ​മാ​ധാ​നം മാ​ത്രം ബാ​ക്കി.

രാ​ജേ​ഷി​ന് വേ​ണ്ടി​യു​ള്ള പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കും സ്നേ​ഹ​ത്തി​നും പൂ​ർ​ണ ഫ​ല​മു​ണ്ടാ​കു​ന്ന ആ ​ന​ല്ല ദി​വ​സ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് എ​ല്ലാ​വ​രും. അ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ യ​ഥാ​ർ​ത്ഥ ഓ​ണം.’ 

2025 ഓ​ഗ​സ്റ്റ് 24ന് ​ആ​ണ് രാ​ജേ​ഷ് കേ​ശ​വി​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​കു​ന്ന​ത്. കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കു ശേ​ഷം ത​ള​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ആ​റ് മാ​സ​ക്കാ​ല​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷ​മാ​ണ് രാ​ജേ​ഷ് ആ​ശു​പ​ത്രി വി​ട്ട​ത്. നി​ല​വി​ൽ വീ​ട്ടി​ൽ ക​ഴി​യു​ന്ന രാ​ജേ​ഷി​ന് ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക​ൾ ന​ൽ​കി​വ​രി​ക​യാ​ണ്.

Latest News

Corehub Up